സ്‌പോര്‍ട്‌സ്
 
ഏഷ്യന്‍ യൂത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ പരിശീലന ക്യാമ്പിലേക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ വിജിത.എന്‍ 2015-ല്‍ തെരഞ്ഞെടുക്കപ്പെട്ടു.
 
2015-ലും 2016-ലും ന്യൂഡല്‍ഹിയില്‍ നടന്ന സുബ്രതോ മുഖർജി ഇന്‍റർനാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്‌കൂളിലെ അണ്ടര്‍ -17 പെണ്‍കുട്ടികളുടെ ടീം പങ്കെടുത്തു.
 
2015-ല്‍ വിജയവാഡയില്‍ നടന്ന നാഷണല്‍ സബ് ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി  അനുമോള്‍.എ സ്വര്‍ണ്ണം നേടി.
 
2016-ല്‍ ലക്‌നൗവില്‍ വച്ചു നടന്ന നാഷണല്‍ റെസ്‌ലിംഗ് ക്യാമ്പില്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗായത്രി ഗിരീഷ്‌കുമാര്‍ പങ്കെടുത്തു.
 
 
അക്കാഡമിക്   
2015, 2016 വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് സ്‌കൂള്‍ 100% വിജയം കരസ്ഥമാക്കി. പ്ലസ്ടു പരീക്ഷക്ക് 2015 വര്‍ഷത്തില്‍ 97 %    വിജയവും കരസ്ഥമാക്കി.